ചോദ്യം ചെയ്യലിന് സി എം രവീന്ദ്രൻ ഡിസംബർ നാലിന് ഹാജരാകണം ഇ ഡി നോട്ടീസ്

തിങ്കളാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് രവീന്ദ്രന് കൈമാറും .രവീന്ദ്രനുമായ ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതിന് ഇ.ഡി കൂടുതല്‍ പരിശോധനകള്‍ തുടരും .

0

കൊച്ചി :മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് രവീന്ദ്രന് കൈമാറും .രവീന്ദ്രനുമായ ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതിന് ഇ.ഡി കൂടുതല്‍ പരിശോധനകള്‍ തുടരും . വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടന്നാണ് ഇ.ഡിഅന്വേഷിക്കുന്നുണ്ട് . ജ്വല്ലറികളില്‍ പങ്കാളിത്തമുണ്ടന്ന ആരോപണവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് ലഭിച്ചിട്ടുണ്ട് . രവീന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളുകളുടെ സ്ഥാപനങ്ങളിൽ ഇ ഡി പരിശോധനനടത്തിയെങ്കിലും ഇടപാടുകളുമായി ബന്ധപ്പെട്ട തെളുവുകൾ ഒന്നും ലഭിച്ചിട്ടില്ല .

ശിവശങ്കറിന് പിന്നാലെ സി.എം രവീന്ദ്രനെ ഇ.ഡി ലക്ഷ്യം വെച്ചത് മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കമായിട്ടാണന് എൽ ഡി എഫ് വിലയിരുത്തുന്നത് നിയസഭ തിരെഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും .സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കന്ന തെളുവുകൾ ശേഖരിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കയുന്നതായിസി.പി.എം വിലയിരുത്തുന്നു . കേന്ദ്ര ഏജൻസിക്ക് ഇക്കാര്യത്തിലുള്ള രാഷ്ട്രീയവും സി.പി.എം മനസ്സിലാക്കുന്നുണ്ട്. എന്നാലും ഒരു പരിധിക്കപ്പുറം രവീന്ദ്രനെ സംരക്ഷിക്കാൻ സി.പി.എം തയ്യാറായേക്കില്ല. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാതിരിക്കുന്നത് തെറ്റിധാരണയുണ്ടാക്കുമെന്ന സി.പി.എം നിലപാട് ഇതിന്‍റെ സൂചനയാണ്.അതിനിടെ സി.എം രവീന്ദ്രനെതിരായ ഇ.ഡി നീക്കത്തിൽ ജാഗ്രതയോടെ പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് സി.പി.എം ഉള്ളത്

You might also like

-