ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണെന്നും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

0

ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണെന്നും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. ഹലാൽ മോശമാണെന്ന ആരോപണമുയർത്തി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണെന്നും പാർലമെന്റ് ക്യാന്റനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് ജോൺബ്രിട്ടാസ് എഴുതിയ ലേഖനം ദേശാഭിമാനിയിൽ ഉണ്ടെന്നും അതിൽ അദ്ദേഹം പറയുന്നത് പാർലമെന്റിൽ കൊടുക്കുന്ന ഭക്ഷണത്തിൽ ഹലാൽ എന്ന് എഴുതിയിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതായത് ഇത് കഴിക്കാൻ പറ്റുന്നതാണ് വേറെ ദോഷമൊന്നുമില്ല എന്നാണ് അത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാലിന്റെ പൊള്ളത്തരം വിവാദം ഉയർത്തിയവർക്ക് തന്നെ പിന്നീട് മനസ്സിലായെന്നും എന്നാൽ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ഉള്ള ഒരു പാട് ആരോപണങ്ങൾ ഉയർത്തി വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like