ദുര്‍ബലരുടെ മേല്‍ പൊലീസ് കുതിര കയറരുത് .അന്യായ തടങ്കല്‍അനുവദിക്കില്ല , മൂന്നാംമുറ മുഖ്യമന്ത്രി

മൂന്നാംമുറ, അഴിമതി, അമിതാധികാര പ്രയോഗം എന്നിവ അംഗീകരിക്കില്ല. വിവേചനത്തോടും വിവേകത്തോടും വേണം അധികാരം വിനിയോഗിക്കേണ്ടത്’

0

തിരുവനന്തപുരം: പോലീസിന്റെ ദുഷ്പ്രവണതലക്കെതിരെ ആഞ്ഞടിച്ചും സംസ്ഥാന പൊലീസ് സേനയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസ് മനുഷ്യാവകാശം ലംഘിക്കുന്ന സാഹചര്യം ഉണ്ടാകുന്നെന്ന് നിരീക്ഷിച്ച മുഖ്യമന്ത്രി, അധികാരം ദുഷിപ്പിക്കരുതെന്നും സൂചിപ്പിച്ചു.
‘വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണിത്. ദുര്‍ബലരുടെ മേല്‍ പൊലീസ് കുതിര കയറരുത്. മൂന്നാംമുറ, അഴിമതി, അമിതാധികാര പ്രയോഗം എന്നിവ അംഗീകരിക്കില്ല. വിവേചനത്തോടും വിവേകത്തോടും വേണം അധികാരം വിനിയോഗിക്കേണ്ടത്’- മുഖ്യമന്ത്രി പറഞ്ഞു.
അന്യായ തടങ്കല്‍, മൂന്നാംമുറ എന്നിവ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഭരണക്രമത്തിന് യോജിച്ചതല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്‌ നമ്മുടെ പൊലീസിനെ പൂര്‍ണ്ണമായും ജനാധിപത്യപരമായി പുന:സംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-