പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

0

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി . ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരസ്യ പ്രചാരണത്തിൻ്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകൻ എത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം.

രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസും സുരക്ഷ സേനാംഗങ്ങളും ഇടപെട്ടാണ് സംഘർഷത്തിന് അയവ് വരുത്തിയത്. കൊല്ലം അഞ്ചൽ കരുകോണിലും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. മാവേലിക്കര പടനിലത്തും കലാശ കൊട്ടിനിടെ സംഘർഷമുണ്ടായി.പാറശ്ശാലയിൽ എൻ ഡി എ സ്ഥാനാർത്ഥി കരമന ജയന്റെ വാഹനപര്യടനം തടഞ്ഞ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി ഉയർന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.ബിജെപി പ്രവർത്തകർ പ്രചാരണം നിർത്താത്തത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതതാണ് സംഘർഷത്തിനിടയാക്കിയത്.