വിവാഹത്തലേന്ന് കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛനടക്കം 30 പേര്‍ക്ക് പരുക്ക്.

ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്.

0

തിരുവനന്തപുരം: ബലരാമപുരത്ത് വിവാഹ സത്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ മുപ്പതിലേറെ പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വിവാഹ വീട്ടിലെത്തി സംഭാവന നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.

വിവാഹ സത്കാരത്തിൽ ക്ഷണിക്കാത്ത യുവാവ് വീട്ടിലെത്തി വിവാഹ സമ്മാനമായി സംഭാവന നൽകി. എന്നാൽ ഇത് വാങ്ങാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്നുണ്ടായ തർക്കമാണ് കൂട്ടയടിയിലേക്കെത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് സന്ദർഭം ശാന്തമാക്കിയത്.

You might also like

-