ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ കോവിഡ് ബാധിച്ച് മരിച്ചു

ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയിൽ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്.

0

സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55) ആണ് മരിച്ചത്. . കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്ഐയായിരുന്നു.കോവി‍ഡ് ബാധിതനായിട്ടാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇന്നലെ രാത്രി 11.45 ഓടെയാണ് മരണം സംഭവിക്കുന്നത്.

ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയിൽ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്. ഇവർക്ക് കൊവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.