പൗരത്വ ഭേദഗതി നിയമപ്രക്ഷോപം ഡെൽയില്‍ സംഘർഷം , 5 ബസുകൾ കത്തിച്ചു മെട്രോ സ്റ്റേഷനുകള്‍ അടച്ചു

അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു

0

ഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജാമിയ നഗറിൽ വൻ സംഘർഷം. അഞ്ച് ബസുകൾക്ക് തീവെച്ചു. അക്രമത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും ആം ആദ്മി പാർട്ടിയും രംഗത്തെത്തി.അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു. വൈകിട്ട് 5 മണിക്കാണ് ജാമിയ നഗറിനെ യുദ്ധക്കളമാക്കി കൊണ്ട് പ്രതിഷേധം അരങ്ങേറിയത്. പോലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ 5 ബസുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി.പ്രതിഷേധക്കാരാണ് ബസിന് തീവെച്ചതെന്നു പോലീസും പൊലീസാണ് തീവെച്ചതെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക് പറ്റി.

വിദ്യാർഥികൾ അക്രമം ഉണ്ടാക്കിയിട്ടില്ലെന്നു സർവകലാശാല യൂണിയൻ പ്രതികരിച്ചു.അക്രമം നടത്തിയത് നാട്ടുകാരും ജാമിയ പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ നേതാക്കളുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഘർഷത്തിന് ശേഷം ജാമിയ സർവകലാശാലയിലും അക്രമമുണ്ടായി.ജാമിയയിലെ മസ്ജിദില്‍ നിന്ന് വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയതായി ആരോപണമുയർന്നു. എന്നാൽ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് ഡി.സി.പി ചിൻമോയ് ബിസ്വാൾ പറഞ്ഞു . പൊലീസിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആംആദ്മി പാർട്ടിയാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു ബിജെപി ആരോപണം

ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ജെ.എന്‍ യു വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തേക്ക് എത്തുന്നത് തടയാന്‍ പൊലീസ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ നഗറില്‍ നടന്ന അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് ജാമിയ മിലിയ സര്‍വകലാശാല വ്യക്തമാക്കി. പൊലീസ് അനുവാദമില്ലാതെ ക്യാംപസില്‍ കടന്നത് അപലപനീയമാണെന്ന് വൈസ് ചാന്‍സലര്‍ പ്രതികരിച്ചു. പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും സര്‍വകലാശാല അധികൃതര്‍ ആരോപിച്ചു.

You might also like

-