സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി CIRRD യും IETE യും റോബോട്ടിക്‌സ് പരിശീലനക്കളരി സംഘടിപ്പിക്കുന്നു

0

കൊച്ചി :ശാസ്ത്ര തല്പരരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആധുനിക ശാസ്ത്രരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി സെന്റർ ഫോർ ഇന്റഗ്രേറ്റഡ് റോബോട്ടിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റും (CIRRD) ഇൻസ്ടിട്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനിയേഴ്‌സും (IETE) സംയുക്തമായി റോബോട്ടിക്‌സ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. 6 ആഴ്ചകളിലായി സംഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 12 വരെയും കോളേജ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിനോടൊപ്പം ഇന്റർനെറ്റ് ഓഫ് തിങ്ക്‌സും ഉൾപ്പെടുത്തി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതൽ 12 വരെയും പരിശീലനം നടത്തുന്നു. റോബോട്ടിക്‌സ് മേഖലയിൽ വിദ്യാർത്ഥികളിലെ നൈപുണ്യ വികസനം ലക്ഷ്യമാക്കി നടത്തുന്ന റോബോട്ടിക്‌സ് വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് CIRRD യും IETE യും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നു. റോബോട്ടുകളെ സ്വയം നിർമിച്ചു നൈപുണ്യം നേടാൻ വർക്ഷോപ്പിലൂടെ സാധിക്കും. IETE കൊച്ചി സെന്റർൽ വച്ച്

You might also like