മനോഹര്‍ തോമസിനു ജൂലൈ 28-നു യാത്രയയപ്പ്  

0

ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തോളം, മലയാള ഭാഷാ-സാഹിത്യ-കലാ-സാംസ്കാരിക രംഗങ്ങളില്‍ നടത്തിയ തന്റെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ മനോഹര്‍ തോമസ് മലയാളികള്‍ക്ക് സുപരിചിതനാണ്. 25 വര്‍ഷത്തിലേറെ, സാഹിത്യ ചര്‍ച്ചാവേദിയായ സര്‍ഗ്ഗവേദിയെ സ്തുത്യര്‍ഹമായി നയിച്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുന്നു.

അദ്ദേഹത്തിന്റെ ഭാഷാ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ടും ഐശ്വര്യപൂര്‍ണ്ണമായ ഭാവി ആശംസിച്ചുകൊണ്ടും സുഹൃത്തുക്കള്‍ ജൂലൈ 28-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യാത്രയയപ്പ് നല്‍കുന്നു. സര്‍ഗ്ഗവേദിയുടെ പ്രവര്‍ത്തനവേദിയായ കേരളാ സെന്റര്‍ (1824 Fairfax Street, Elmont, NY 11003) ആണ് യോഗസ്ഥലം.

ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നു എല്ലാ സുഹൃത്തുക്കളോടും ഭാഷാസ്‌നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. മാത്യൂസ് (ലാന മുന്‍ സെക്രട്ടറി) 914 450 1442, തമ്പി തലാപ്പള്ളി (പ്രസിഡന്റ് കേരളാ സെന്റര്‍) 516 551 9868, കെ.കെ. ജോണ്‍സണ്‍ (ലാന ജോയിന്റ് സെക്രട്ടറി) 914 610 1594.

You might also like

-