സെല്‍ഫി എടുക്കുന്നതിനിടെ 16 കാരി വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

0

ന്യൂയോർക്ക് : ടെക്‌സസ്: സെല്‍ഫി എടുക്കുന്നതിനിടയില്‍ തലക്കു വെടിയേറ്റ് പതിനാറുകാരി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് പറയപ്പെടുന്ന രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതായി കോണ്‍റെ പൊലീസ് അറിയിച്ചു. ജൂലൈ 24 നായിരുന്നു സംഭവം.

കോണ്‍റെ പൈന്‍സ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് അനറ്റോളില്‍ ഒരു കൂട്ടം യുവതി യുവാക്കള്‍ തോക്കെടുത്തു കളിക്കുകയായിരുന്നു. തോക്ക് തലക്കു ചേര്‍ത്തു പിടിച്ചു യുവാക്കളുമായി സെല്‍ഫി എടുക്കുന്നതിനിടയിലാണ് െപണ്‍കുട്ടിയുടെ തലയോട് തകര്‍ത്തു വെടിയുണ്ട പാഞ്ഞത്.

സംഭവം നടന്ന ഉടനെ ഒരു യുവാവ് അവിടെ നിന്നും സ്ഥലം വിട്ടു. ഒരു മണിക്കൂറിനുശേഷമാണ് പൊലീസില്‍ വിവരം ലഭിച്ചതെന്നു കോണ്‍റെ പൊലീസ് സെര്‍ജന്റ് സ്‌കോട്ട് മെക്കാന്‍ പറഞ്ഞു. നാലു യുവാക്കളെയാണ് ഇതുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേര്‍ക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.

ഹൂസ്റ്റണ്‍ പരിസരത്തു നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ അപകടമരണമാണിത്. ഏപ്രില്‍ ഒന്നിന് കാറിലിരുന്നു മൂന്നു പേര്‍ ലൈവ് വീഡിയോ ചെയ്യുന്നതിനിടയില്‍ മുഖത്ത് വെടിയേറ്റ് ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ലോഡഡ് ഗണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുവാന്‍ ശ്രമിച്ചത് എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

You might also like

-