സംസ്ഥാനത്ത് പി എസ് ഇ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്.. മുഖ്യമന്ത്രി

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വഴി പി എസ് ഇ റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ നിയനത്തെ ബാധിക്കുകയില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് ഇ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് പത്തുവര്ഷമോ അത്യധികമോ സേവനം ചെയ്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു . നിരവധി വര്ഷങ്ങളായി താത്കാലിക ജീവനക്കാരെ ഒരു ദിവസ്സം ജോലിയില്ല ഇന്ന് പറഞ്ഞു പുറത്താക്കുന്നതു നീതികേടാനാണ്. ഇത്തരത്തിലുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വഴി പി എസ് ഇ റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ നിയനത്തെ ബാധിക്കുകയില്ല ,സ്ഥാനത്ത് 3051 പുതിയ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രിപറഞ്ഞു  ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച സ്ഥിരം തസ്തിക 30000 കടന്നു. താല്ക്കാലിക തസ്തിക കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോ​ഗ്യവകുപ്പില്‌‍‍ 2027 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 1200 എണ്ണം ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റഎ പ്രവർത്തനത്തിന് 33 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ​ഗാസ്ട്രോഎന്ററോളജി ഡിപാർട്മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകൾ അനുവദിക്കുന്നുണ്ട്.

35 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്​ഗ്രേഡ് ചെയ്യും. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസിലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും. പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന തവനൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനത്തിന് 161 തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായുണ്ടാകുന്ന സെൻട്രൽ ജയിലാണിത്.

വിവിധ അറബിക് എയ്ഡഡ് കോളേജുകളിൽ 54 അധ്യാപക തസ്തികകൾ സൃഷ്ടിക്കും. സർക്കാർ സം​ഗീത കോളേജുകളിൽ 14 ജൂനിയർ ലെക്ചർ. പുതിയതായി ആരംഭിച്ച സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 100 അനധ്യാപക തസ്തികകൾ. അ​ഗ്നിരക്ഷാവകുപ്പിന്റെ കീഴിൽ 65 തസ്തികകൾ സൃഷ്ടിക്കും. മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുന്നതിന് 249 തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു.വനിതാ വികസന കോർപറേഷനിൽ വിരമിക്കൽ പ്രായം 58 ആക്കും. ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറൻസ് നടപ്പാക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

                      ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ്

ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്ന് വർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടക്കും. 250547 വീടുകൾക്ക് 8,74,00,000 രൂപയാണ് മൂന്ന് വർഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്ന് വർഷത്തിന് ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷുറൻസ് പുതുക്കാം.ലൈഫ് മിഷനിൽ മൂന്നാംഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചു