അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വി മുരളീധരൻ

ജോസഫ് മാഷിന്‍റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവർ അത് മനസ്സിലാക്കണം

0

ഡൽഹി :കുർബ്ബാനക്കിടെ വിശ്വസികൾക്കായി പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തെ പിന്തുണച്ചു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്‍റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവർ അത് മനസ്സിലാക്കണം. കേരളത്തിൽ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും മുരളീധരൻ പറഞ്ഞു.

പാലാ ബിഷപ്പിന് പിന്നാലെ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്‍താവന വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം’- ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.

You might also like