ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

ആദിത്യൻ എന്ന പതിനേഴുകാരനാണ് മരിച്ചത്. 

0

ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ആദിത്യൻ എന്ന പതിനേഴുകാരനാണ് മരിച്ചത്.

ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടയിലായിരുന്നു അപകടം. 4 പേരെയാണ് കാണാതായത്. ഇതിൽ ഒരാളിയിരുന്നു ആദിത്യൻ.

പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. നിലവിൽ മൂന്ന് സ്‌കൂബ ടീം എത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

You might also like

-