മുഖ്യമന്ത്രിക്ക് വിഭ്രാന്തിയെന്നും ചെന്നിത്തലആരോപണങ്ങൾ കനക്കുമ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു

എല്ലാ റാങ്ക്  ലിസ്റ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണം. പി.എസ്.സി ചെയര്‍മാന്‍ ഉദ്യോഗാര്‍ഥികളെ അപമാനിക്കുകയാണ്

0

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആരോപണങ്ങൾ കനക്കുമ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്എല്ലാവരെയും തളളിപ്പറഞ്ഞ് രക്ഷപെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് “പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും മുഖ്യമന്ത്രി എല്ലാം തളളിപ്പറയുകയാണ്. വലതുകൈയായ മാധ്യമ ഉപദേഷ്ടാവിനെ തളളിപ്പറഞ്ഞത് കഷ്ടമായിപ്പോയി.മുഖ്യമന്ത്രിക്ക് വിഭ്രാന്തിയെന്നും ചെന്നിത്തല . മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടാല്‍ വിഭ്രാന്തി മനസിലാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വിഭ്രാന്തികൊണ്ടാണ് കോണ്‍ഗ്രസ്–ബി.ജെ.പി ബന്ധം ആരോപിക്കുന്നത്.ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ചെയ്തതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

എല്ലാ റാങ്ക്  ലിസ്റ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണം. പി.എസ്.സി ചെയര്‍മാന്‍ ഉദ്യോഗാര്‍ഥികളെ അപമാനിക്കുകയാണ്. ആമസോണിലെ കാട്ടുതീക്കെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.ഐ ഇതില്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.എന്ത് വന്നാലും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്നാണ് സ്ഥിരം മറുപടി. വാര്‍ത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയവരെ പോലെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർക്ക് വിഭ്രാന്തിയെന്ന് പറയുന്നു