വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം

വിസ്മയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്.പി കെ.ബി രവി പറഞ്ഞു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
500 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘം ലക്ഷ്യംവെക്കുന്നത്.ഇന്ന് ആത്മഹത്യാ വിരുദ്ധ ദിനമാണെന്നും അന്നു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി.