സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സി ബി ഐ വേണ്ട കോടിയേരി

രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ സി ബി ഐ കേസ് അന്വേഷിക്കുന്നതിന് വിലക്കിയിട്ടുണ്ട് സി.ബി.ഐക്ക് വിലക്കു കൽപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ മാതൃക കേരളത്തിലും നടപ്പാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

0

തിരുവനതപുരം :സി ബി ഐ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിനതിന്റെ അനുമതിയും ആവശ്യപ്പെടാതെയുമുള്ള സി ബി ഐ അന്വേഷണം വിലക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്ന് സി പി ഐ എം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു . സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്നും കോടിയേരി ബാലകൃഷണൻപറഞ്ഞു .

രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ സി ബി ഐ കേസ് അന്വേഷിക്കുന്നതിന് വിലക്കിയിട്ടുണ്ട് സി.ബി.ഐക്ക് വിലക്കു കൽപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ മാതൃക കേരളത്തിലും നടപ്പാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബി ജെ പി സർക്കാർ സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ മാതൃകയാകും കേരളവും പിന്തുടരുക. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ തീരുമാനം വിശദീകരിക്കവേയാണ് കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം ഉന്നയിച്ചത്.

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും അവര്‍ മുന്നണിയുണ്ടാക്കുകയാണെന്നും കോടിയേരി പറഞ്ഞു.മുസ്ലിം ലീഗിനെ ഫലത്തില്‍ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ജമാ അത്തിനെ എതിര്‍ത്തവരായിരുന്നു അവര്‍. ജമാ അത്തേ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നില മുസ്ലിം ലീഗിന് വന്നിരിക്കുകയാണ്. തുര്‍ക്കിയിലുള്ള മ്യൂസിയം മുസ്ലിം പള്ളിയാക്കിയപ്പോള്‍ അനുകൂലിച്ചത് ജമാ അത്തെ ഇസ്ലാമിയാണ്. അതിനനുസരിച്ചാണ് മുസ്ലിം ലീഗ് നിലപാട് സ്വീകരിച്ചത്.ലീഗിന്റെ നിലപാടില്‍ വന്ന മാറ്റമായിരുന്നു അത്.

യുഡിഎഫിനെ ഇത്ര കാലം നയിച്ചവരില്‍ നിന്നും മാറി അത് ചെന്നിത്തലയും എംഎം ഹസനുമൊക്കെയായിരിക്കുന്നു. ആര്‍എസ്എസിന് അവസരം സൃഷ്ടിക്കാനാണ് ഈ പുതിയ കൂട്ടുകെട്ട് സഹായിക്കുന്നത്.ആര്‍സ്എസുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കാന്‍ തിരുവഞ്ചൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചര്‍ച്ച നടത്തി. രഹസ്യ ബാന്ധവത്തിന്റെ ഭാഗമാണിത്.

ഭാവി രാഷ്ട്രീയം യുഡിഎഫിനനുകൂലമാകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് പുന:പരിശോധിക്കാന്‍ യുഡിഎഫ് തയ്യാറാകണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസിന്റെ കേരളത്തിലെ നിലപാടിനെ രാഹുല്‍ ഗാന്ധി അംഗീകരിച്ചില്ല. എന്നാല്‍ ചെന്നിത്തല രാഹുലിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഹൈക്കമാന്റിനെ തള്ളാന്‍ ചെന്നിത്തല സന്നദ്ധമായത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ്. ഇതാണ് അണിയറയില്‍ നടക്കുന്നത്.അതിന്റെ ഭാഗമായാണ് ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കാത്തത്. ഇത് അപകടകരമാണ്.

അതിനാല്‍, മതനിരപേക്ഷ കേരളം സംരക്ഷിക്കാനാണ് ഇടതുജനാധിപത്യ മുന്നണി കേരളത്തോട് അഭ്യര്‍ഥിക്കുന്നത്.യുഡിഎഫിനോട് അടുത്തുനില്‍ക്കുന്നവര്‍ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി നിന്നാല്‍ സിപിഐ എമ്മും എല്‍ഡിഎഫും അവരുമായി സഹകരിക്കും. ഇന്നത്തെ ഇടതിനെ കൂടുതല്‍ വിപുലീകരിക്കാന്‍ നിലവിലെ രാഷ്ട്രീയം സഹായിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി