മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ യാസര്‍ അറാഫത്തിനെതിരെ ലുക്കൗട്ട് നോട്ടിസ്

സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ചങ്ങരംകുളം, കുറ്റിപ്പുറം, താനൂർ പൊലീസ് സ്റ്റേഷനുകളിൽ യാസറിനെതിരെ കേസുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.യാസറിനെതിരായ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു

0

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് പ്രവർ‌ത്തകൻ യാസര്‍ അറാഫത്തിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ചങ്ങരംകുളം, കുറ്റിപ്പുറം, താനൂർ പൊലീസ് സ്റ്റേഷനുകളിൽ യാസറിനെതിരെ കേസുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.യാസറിനെതിരായ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസർ അറാഫത്തിനെ, സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു.

You might also like

-