സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയിൽ യു.ഡി.എഫ് കൺവീനർക്കെതിരെ കേസ്

എം.എൽ.എമാരായ ടി.ജെ വിനോദ്, അനൂപ്‌ ജേക്കബ്, അൻവർ സാദത്ത് എന്നിവർക്ക് എതിരെയും കേസെട‌ുത്തിട്ടുണ്ട്.

0

കൊച്ചി: സർക്കാരിനെതിരായ പ്രതിഷേധ പരിപാടിയിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മറൈൻ ഡ്രൈവിലായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുത്ത യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്,എം.എൽ.എമാരായ ടി.ജെ വിനോദ്, അനൂപ്‌ ജേക്കബ്, അൻവർ സാദത്ത് എന്നിവർക്ക് എതിരെയും കേസെട‌ുത്തു

പ്രവാസികളെ നാട്ടിൽ മടക്കി എത്തിക്കുന്നതിന് പണം ഈടാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചി മറൈൻ ഡ്രൈവിലും ധർണ സംഘടിപ്പിച്ചത്. ധർണയിൽ അൻപതിലധികം പേരാണ് പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പരിപാടിയെന്നാണ് ആരോപണം. ഇതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.