വിവാഹ വാഗ്ദാനം ചെയ്തു വനിതാ ഡോക്ടറെ പീഡിപ്പിച്ചു മലയിൻകീഴ് സി ഐ ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസ്

റൂറൽ എസ്പിയുടെ ഓഫിസിലെ വനിത സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സൈജുവിനോട് ചുമതലയിൽനിന്ന് മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു

0

തിരുവനന്തപുരം | വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. റൂറൽ എസ്പിയുടെ ഓഫിസിലെ വനിത സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു.
കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സൈജുവിനോട് ചുമതലയിൽനിന്ന് മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. സൈജുവിന്റെ സസ്പെൻഷനും അറസ്റ്റും ഉടനുണ്ടാകും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.

രണ്ടു വർഷമായി തിരുവനന്തപുരത്തെ വനിതാ ഡോക്ടറുമായി സി ഐ പ്രണയത്തിലായിരുന്നു ഉടൻ വിവാഹം കഴിക്കാമെന്നായിരുന്നു ഇയാൾ ഡോക്ടർക്ക് നൽകിയ വാഗ്ദാനം . ഇതിനിടെ വനിതാ ഡോക്ടറെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക ചുഷണം നടത്തുകയും ഡോക്ടറുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയെടുത്തയാണ് വനിതാ ഡോക്റ്ററുടെ മൊഴിയിലുള്ളത് . സി ഐ ക്കെതിരെ പരാതിപറയാൻ പലതവണ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും . പോലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് പരതി രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും ഇവരെ വിലക്കുകയായിരുന്നെന്നു ഇവർ പറയുന്നു . ഒടുവിൽ ജില്ലാ പോലീസ് മേധാവി നേരിൽ കണ്ടു പരാതി പറഞ്ഞതിനെ തുടർന്നാണ് പോലീസ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത് .

-

You might also like

-