ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബി ജെ പി നിയമസഭാകക്ഷി യോഗം

പുഷ്കർ സിങ് ധാമി, രമേഷ് പൊഖ്രിയാൽ , സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ജെ പി നദ്ദ എന്നിവർ ചർച്ച നടത്തിയിരുന്നു.

0

ഡൽഹി| ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിട്ട് ഡെറാഡൂണിൽ ബി ജെ പി നിയമസഭാകക്ഷി യോഗം ചേരും . രാവിലെ 9.30 ന് നിയമസഭയിൽ എംഎൽഎ മാരുടെ. സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ് , മീനാക്ഷി ലേഖി എന്നിവർ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കും.

ഇന്നലെ പുഷ്കർ സിങ് ധാമി, രമേഷ് പൊഖ്രിയാൽ , സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ജെ പി നദ്ദ എന്നിവർ ചർച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്കർ സിങ് ധാമിക്കായി രാജിവെക്കാൻ തയ്യാറാണ് എന്ന് ആറ് ബി ജെ പി എം എൽ എമാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാല് സംസ്ഥാനങ്ങളിലെയും സർക്കാർ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു

-

You might also like

-