റഷ്യൻ സൈനികർക്കെതിരെ അക്രമത്തിന് ആഹ്വാനം: റഷ്യയിൽ ഇൻസ്റ്റഗ്രാം വിലക്കും

സോഷ്യൽ മീഡിയ ഭീമനായ ഇൻസ്റ്റഗ്രാമിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ മെറ്റയുടെ ഉടമസ്ഥതയിലാണ്. എന്നാൽ വാട്‌സ് ആപ് ബ്ലോക്ക് ചെയ്തിട്ടില്ല.

0

മോസ്‌കോ: റഷ്യൻ സൈനികർക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതിനാൽ രാജ്യത്ത് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്യുമെന്ന് റഷ്യ. എന്നാൽ റഷ്യയ്‌ക്ക് എതിരായ ചിലപോസ്റ്റുകൾ അനുവദിക്കുമെന്ന് ഇൻസ്റ്റഗ്രാം ഉടമ മെറ്റ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും റഷ്യൻ സൈനികർക്കും എതിരെ അക്രമം നടത്താൻ ചില രാജ്യങ്ങളിലെ തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുമെന്നും അതെ സമയം റഷ്യൻ സിവിലിയന്മാർക്കെതിരായ അക്രമത്തിനുള്ള ആഹ്വാനങ്ങൾ അനുവദിക്കില്ലെന്നും മെറ്റ പറഞ്ഞു.

സോഷ്യൽ മീഡിയ ഭീമനായ ഇൻസ്റ്റഗ്രാമിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ മെറ്റയുടെ ഉടമസ്ഥതയിലാണ്. എന്നാൽ വാട്‌സ് ആപ് ബ്ലോക്ക് ചെയ്തിട്ടില്ല.

പരിഷ്‌കരിച്ച നയം അനുസരിച്ച്, റഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും പുടിന്റെയും ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെയും മരണവിവരങ്ങളും അറിയിക്കാൻ സാധിക്കുമെന്നും മെറ്റ പറഞ്ഞു. അതെ സമയം യുഎസിലെ റഷ്യൻ എംബസി മെറ്റയ്‌ക്ക് എതിരെ രംഗത്ത് എത്തി.

മെറ്റയുടെ തീവ്രവാദ പ്രവർത്തനങ്ങൾ യുഎസ് അധികാരികൾ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടികൾ കൈക്കൊള്ളണമെന്നും യുഎസിലെ റഷ്യൻ എംബസി ട്വീറ്റ് ചെയ്തു.

You might also like