ബ്രിട്ടന്‍ – ഇറാന്‍ സംഘർഷം രൂക്ഷമാകുന്നു പിടിച്ചെടുത്ത കപ്പൽ വിട്ടുനൽകാതെ ബ്രിട്ടന്റെ കപ്പിൽ മോചിപ്പിക്കില്ലന്ന് ഇറാൻ

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എറണാകുളം കളമശ്ശേരി സ്വദേശിയടക്കം 18 ഇന്ത്യക്കാർ കപ്പലിലുളളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

0

ഇറാൻ സൈന്യം ബ്രിട്ടന്റെ കപ്പൽ പിടിച്ചെടുക്കാത്തതിന്റെ ദൃശ്യങ്ങൾ

ടെഹ്‌റാൻ:ഇറാന്റെ എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് പ്രതികാരമായി ബ്രിട്ടീഷ് കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട സംഘർഷം തുടരുന്നു. ഈ മാസം നാലിന് ബ്രിട്ടീഷ് സൈന്യം പിടികൂടിയ തങ്ങളുടെ എണ്ണ കപ്പൽ തിരികെ ലഭിക്കാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടിലാണ് ഇറാൻ. ഫ്രാൻസ്, ജർമ്മനി, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സമവായ നീക്കം സജീവമാക്കിയിട്ടുണ്ട്. കപ്പലില്‍ മലയാളികളടക്കം 18 ഇന്ത്യക്കാരുണ്ട്.

വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ ബ്രിട്ടന്റെ രണ്ട് എണ്ണക്കപ്പലുകൾ ഇറാൻ റെവലൂഷനറി ഗാർഡ് പിടിച്ചെടുത്തിരുന്നു. സ്വീഡന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപറോയും ബ്രിട്ടീഷ് നിർമിത, ലൈബീരിയൻ പതാക പതിച്ച മെസ്ദർ കപ്പലുമായിരുന്നു ഇറാൻ പിടിച്ചെടുത്തത്. മെസ്ദർ പിന്നീട് വിട്ടയച്ചു. എന്നാൽ, സ്റ്റെന ഇംപറോ റെവലൂഷനറി ഗാർഡിന്റെ കസ്റ്റഡിയിലാണ്. ബന്ദർ അബ്ബാസ് തുറമുഖത്താണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.

ഇറാന്റേത് നിയമവിരുദ്ധവും അസ്ഥിരത സൃഷ്ടിക്കുന്നതുമായ നടപടിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറിമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്- ”ഇത് അമേരിക്കന്‍ സമ്മര്‍ദഫലമായെടുത്ത നടപടിയല്ല, അവരുടെ നയം വേറെയാണ്. ഇത് ബ്രിട്ടന്റെ വാണിജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്”.

ഏകപക്ഷീയ നടപടികൾ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫും തിരിച്ചടിച്ചു. അമേരിക്കയാണ് ഇതിന് പിന്നിലെന്നും ഇറാന്‍ ആരോപിച്ചു. സൈനിക നടപടികൾക്കല്ല, പ്രശ്നം നയതന്ത്ര രീതിയിൽ പരിഹരിക്കുകയാണ് വേണ്ടതെന്നാണ് ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ നിലപാട്. ഇതിനിടെയാണ് 15 കൊല്ലത്തിന് ശേഷം സൗദി അറേബ്യ അമേരിക്കൻ സൈന്യത്തിന് താവളം അനുവദിച്ചത്.

ഇറാൻ – ബ്രിട്ടൺ ‘കപ്പൽപ്പോരി’ൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ആറ് മലയാളികളുമുണ്ടെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പലിലും, പ്രതികാര നടപടിയെന്നോണം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോയിലുമായി മൂന്ന് വീതം മലയാളികളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പെന്നോണം, ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ഇറാൻ സ്റ്റെനാ ഇംപറോ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്.

അതേസമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എറണാകുളം കളമശ്ശേരി സ്വദേശിയടക്കം 18 ഇന്ത്യക്കാർ കപ്പലിലുളളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽ അടുപ്പിച്ചിരിക്കുന്ന ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യയിലെ കപ്പൽ കമ്പനിയുടെ ഓഫീസിൽ അറിയിച്ചു