ഓക്‌സ്‌ഫോർഡ്കോവിഡ് വാക്‌സിൻ ഇന്ത്യയില്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

ബ്രിട്ടനില്‍ വാക്സീന്‍ കുത്തിവച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു

0

ഡൽഹി ;ഇന്ത്യയില്‍ ഓക്സ്ഫോർഡ് കോവിഡ് വാക്സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലാണ് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയത്. മനുഷ്യപരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവച്ചുള്ള ഉത്തരവും ഡി.സി.ജി.ഐ റദ്ദാക്കി. ബ്രിട്ടനില്‍ വാക്സീന്‍ കുത്തിവച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്.