ന്യൂനമർദം  സംസ്ഥാനത്ത് മഴ കനക്കും: ഇടുക്കി ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ  മുന്നറിയിപ്പ്

ഇടുക്കി ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ഒരു ന്യൂനമർദം രൂപമെടുത്തേക്കും. ഇത് മഴ കൂടുതൽ ശക്തമാക്കാൽ ഇടയാക്കും.ഇടുക്കി ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴക്ക് സാധ്യതയുണ്ട്.അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ വടക്കൻകേരളം വരെ തുടരുന്ന ന്യൂനമർദ്ദമേഖലയുടെ സാന്നിധ്യവും മഴ തുടരാൻ കാരണമാണ്, തിരുവനന്തപുരവും വയനാടുമൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും നിലവിലുണ്ട്. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരും. 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്..

-

You might also like

-