മന്ത്രിതല ചർച്ചകൾക്ക് ശേഷവും ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നു

സേനാപിന്മാറ്റം വേഗത്തിലാക്കണം എന്നതുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് കാര്യങ്ങളിൽ ധാരണയിലെത്തി മൂന്ന് ദിവസമാകുമ്പോഴും അതിർത്തിയിലെ സ്ഥിതിഗതികൾ സങ്കീർണമായി തുടരുകയാണ്.

0

ഡൽഹി :മന്ത്രിതല ചർച്ചകൾക്കൊടുവിലും ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് തുടരുന്നതായി റിപ്പോർട്ടുകൾ. സ്പാൻഗുർ ഗ്യാപ്പിൽ ചൈന സൈനിക സന്നാഹം വർധിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിൽ കരസേന കനത്ത ജാഗ്രത തുടരുകയാണ്.

സേനാപിന്മാറ്റം വേഗത്തിലാക്കണം എന്നതുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് കാര്യങ്ങളിൽ ധാരണയിലെത്തി മൂന്ന് ദിവസമാകുമ്പോഴും അതിർത്തിയിലെ സ്ഥിതിഗതികൾ സങ്കീർണമായി തുടരുകയാണ്. ചുഷുൽ ഉപമേഖലയുടെ ഭാഗമായ സ്പാൻഗുർ ഗ്യാപ്പിൽ ചൈന ആൾബലം വർധിപ്പിക്കുന്നുവെന്നും, പടക്കോപ്പുകൾ എത്തിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കരസേന അതീവജാഗ്രത പുലർത്തുകയാണ്. ഇരുവശത്തുമായി ഷൂട്ടിംഗ് റേഞ്ചിലാണ് സൈനികരുടെ നില.

അതിർത്തിയിലെ സ്ഥിതിഗതികളും, സുരക്ഷാസന്നാഹവും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. അടുത്തയാഴ്ച കോർ കമാൻഡർ തല ചർച്ചകൾ പുനഃരാരംഭിക്കാൻ ഇരിക്കെയാണ് ചൈന പ്രകോപനം തുടരുന്നത്. അതേസമയം, ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ ഇന്നും തുടർന്നേക്കും.

You might also like

-