ആബുലൻസിസിലെ ക്രൂരത ..പ്രതിയെ അറമുളയിലെത്തിച്ചു തെളിവെടുത്തു

വൈകിട്ട് അഞ്ചരയോടെയായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് അഞ്ചുമിനിറ്റില്‍പൂര്‍ത്തിയായി

0

പത്തനംതിട്ട :ആറന്‍മുളയില്‍ ആംബുലന്‍സില്‍ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ടതില്‍ പ്രതിയെ യുവതി പീഡിപ്പിക്കപ്പെട്ട ആറന്മുള യിലെത്തിച്ചു തെളിവെടുത്തു .വൈകിട്ട് അഞ്ചരയോടെയായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് അഞ്ചുമിനിറ്റില്‍പൂര്‍ത്തിയായി. പ്രതിയെ എത്തിക്കുന്നതിറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. അടൂര്‍ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പി.പി.ഇ കിറ്റിട്ട് വിലങ്ങണിയിച്ചാണ് ഇയാളെ സ്ഥലത്തെത്തിച്ചത്. പന്തളം, അടൂര്‍ പൊലീസും ഉണ്ടായിരുന്നു

ആറന്‍മുളയില്‍ ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച പ്രതി കൃത്യംനടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വധശ്രമക്കേസിലെ പ്രതികൂടിയായ നൗഫല്‍ മറ്റുകേസുകളിലും പ്രതിയാണ്. ആസൂത്രിതമായാണ് പ്രതി കൃത്യംനടത്തിയതെന്ന് പൊലീസിന് ബോധ്യപ്പെട്ടു. രാത്രി ആശുപത്രിയിലേക്ക് രണ്ടുയുവതികളെ കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ല. ആദ്യം പന്തളത്തെ കോവിഡ് ചികില്‍സാകേന്ദ്രത്തില്‍ യുവതിയെ എത്തിക്കണെമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അതുപാലിക്കാതെ ആംബുലന്‍സ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്കാണ് ആദ്യം പോയത്. കോഴഞ്ചേരിയിൽ നാലപ്പത്തുവയസ്സുള്ള സ്ത്രീയെ ഇറക്കിയ ശേഷം യുവതിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറമുളയിലെ ആളൊഴിഞ്ഞ പ്രദേശ ത്ത് ആംബുലൻസ് എത്തിച്ചത്

ഒരുവശത്ത് ആള്‍ത്താമസമില്ലാത്ത റോഡരികിലെ വയലിനോട് ചേര്‍ന്ന ഒഴിഞ്ഞപറമ്പില്‍ വാഹനമൊതുക്കിയ ശേഷമായിരുന്നു കൃത്യം. ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കി രോഗികളുമായി നൗഫല്‍ തനിയെപോയതില്‍ ആസൂത്രണം വ്യക്തമാണ്. ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകരെ അയക്കാതിരുന്ന ആരോഗ്യവകുപ്പിന്റെ ഗുരുതരവീഴ്ച്ചവരുത്തിയതാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ആൻ്റിജൻ പരിശോധനയിൽ ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കൊട്ടാരക്കര ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി പെൺകുട്ടിയോട്
അസംസാരിക്കുന്ന ശബ്ദം പുറത്തു വന്നിട്ടുണ്ട് പീഡനവിവരം പുറത്തറിഞ്ഞാല്‍ ജോലിയും ജീവിതവും പോകുമെന്നാണ് പ്രതി പെണ്‍കുട്ടിയോട് പറയുന്നത്. പെൺകുട്ടി റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖ കേസില്‍ നിര്‍ണായക തെളിവാണ്.