ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് എം.സി ഖമറുദ്ദീൻ എം.എൽ.എ ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

800 നിക്ഷേപകരിൽ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്താതെയാണ് പൊലീസിന് ലഭിച്ച പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയിട്ടുള്ളത്

0

മഞ്ചേശ്വരം : ചെറുവത്തുരിൽ എം.സി ഖമറുദ്ദീൻ എം.എൽ.എ ചെയര്‍മാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസ് ,ക്രൈം ബ്രാഞ്ച് അന്വേഷിക്കും.നിക്ഷേപകരിൽ നിന്നും പണം തട്ടിയെടുത്തന്ന പരത്തിയിൽ 20 ൽ അധികം കേസുകളാണ് എം സി ഖമറുദ്ദീൻ ചെയർമാനായുള്ള ജ്വല്ലറിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 800 നിക്ഷേപകരിൽ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്താതെയാണ് പൊലീസിന് ലഭിച്ച പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയിട്ടുള്ളത് .

2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഫാഷൻ ഗോൾഡ് ഓർണമെന്റ്, ഖമർ ഫാഷൻ ഗോൾഡ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾ രജിസ്റ്റാർ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റർ ചെയ്തതു. ഒന്നര വർഷം മുൻപ് കമ്പനി അടച്ച് പൂട്ടി. ഇതോടെ നിക്ഷേപകരുടെ പണം വെള്ളത്തിലായി ജന പ്രതിനിധി എന്ന വിശ്വസത്തിലാണ് ആളുകൾ പണം നികേഷിപ്പിച്ചത് തങ്ങളുടെ നിക്ഷേപം മടക്കി ലഭിക്കാതായതോടെയാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്.
കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾക്കും ഖമറുദ്ദീനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.കൂടാതെ കാസർകോട് കള്ളാര്‍ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയിൽ വണ്ടിചെക്ക് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജ്വല്ലറിയിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് വണ്ടിചെക്ക് നൽകിയെന്നാണ് കേസ്.

-

You might also like

-