ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി

തീർത്ഥാടകർക്ക് വേണ്ടി നടപ്പാക്കേണ്ട പ്രോട്ടോകോൾ എന്തൊക്കെ, വെർച്വൽ ക്യൂ വഴി എത്രപേരെ അനുവദിക്കാം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകണമെന്ന് മുഖ്യമന്ത്രി. മണ്ഡലകാലത്ത് ശബരിമല ദർശനം അനുവദിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. ദർശന സമയത്ത് സ്വീകരിക്കേണ്ടമാർഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു.ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അദ്ധ്യക്ഷൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയസമിതി ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഒരു ദിവസം എത്രപേർക്ക് ദർശനം അനുവദിക്കാമെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. തീർത്ഥാടകർക്ക് വേണ്ടി നടപ്പാക്കേണ്ട പ്രോട്ടോകോൾ എന്തൊക്കെ, വെർച്വൽ ക്യൂ വഴി എത്രപേരെ അനുവദിക്കാം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദർശനം അനുവദിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. അതേസമയം ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കണ്ട എന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ