അതെന്താ ഡിവൈഎഫ്ഐ കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളു എന്ന് എ‍ഴുതിവച്ചിട്ടുണ്ടോ ? ചെന്നിത്തല

അതെന്താ ഡിവൈഎഫ്ഐ കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളു എന്ന് എ‍ഴുതിവച്ചിട്ടുണ്ടോ എന്നാണ് ചെന്നിത്തലയുടെ മാധ്യമ പ്രവര്‍ത്തകരോടുള്ള ചോദ്യം

0

തിരുവനന്തപുരം :ക്വാറന്‍റൈനില്‍ ക‍ഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ കുറിച്ചുള്ള ചോദ്യത്തിന് പീഡനമെന്ന കുറ്റകൃത്യത്തെ തന്നെ ന്യായീകരിച്ചും ഞങ്ങള്‍ക്കും പീഡിപ്പിക്കാമെന്ന് പരോക്ഷമായി വാദിച്ചും പ്രതിപക്ഷ നേതാവ് ചെന്നിത്തല.ക്വാറന്‍റൈനില്‍ ക‍ഴിഞ്ഞ യുവതിയെ പീഡിപ്പിച്ച വ്യക്തി കോണ്‍ഗ്രസ് സംഘടനയുടെ നേതാവല്ലെ എന്ന ചോദ്യത്തിനാണ് ഞങ്ങള്‍ക്ക് പീഡിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വാദം.

അതെന്താ ഡിവൈഎഫ്ഐ കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളു എന്ന് എ‍ഴുതിവച്ചിട്ടുണ്ടോ എന്നാണ് ചെന്നിത്തലയുടെ മാധ്യമ പ്രവര്‍ത്തകരോടുള്ള ചോദ്യം,പീഡിപ്പിച്ച സ്വന്തം സംഘടനാ നേതാവിനെ ന്യായീകരിക്കുന്നതിനൊപ്പം ആ കുറ്റകൃത്യത്തെ തന്നെ ന്യായീകരിക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.