“ദൈവം തന്റെ കൂടെയുണ്ടെന്നും സത്യവും നീതിയും ജയിക്കു” :പി ജെ ജോസഫ്

ജോസ് കെ.മാണി വട്ടപ്പൂജ്യമാണ്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ജോസ് പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും ജോസഫ് ആരോപിച്ചു.

0

തൊടുപുഴ :ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച രണ്ടില ചിഹ്നം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സന്തോഷം രേഖപ്പെടുത്തി പി.ജെ.ജോസഫ്. ഹൈക്കോടതി വിധി സ്വാഗതം ചെയ്തു . ദൈവം തന്റെയും ഒപ്പമുള്ളവരുടെയും കൂടെയുണ്ടെന്നും സത്യവും നീതിയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി വട്ടപ്പൂജ്യമാണ്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ജോസ് പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും ജോസഫ് ആരോപിച്ചു.

ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. പി.ജെ.ജോസഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. വസ്തുതയും തെളിവുകളും പരിശോധിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊണ്ട തീരുമാനമാണിതെന്നായിരുന്നു പി.ജെ. ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂണിലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാൽ, ഈ യോഗവും തെരഞ്ഞെടുപ്പും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും പി.ജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചു.