‘സത്യമേ ജയിക്കൂ; സത്യം മാത്രം’; എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ച്യ്തതിൽ പ്രതികരിച്ച് : കെ.ടി.ജലീൽ

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഇന്ന് രാവിലെയാണ്. സ്വകാര്യവാഹനത്തില്‍ രാവിലെ കൊച്ചി ഇ‍‍ഡി ഓഫിസിലെത്തിയ കെടി ജലീല്‍ ഒരു മണിയോടെയാണ് ഓഫീസ് വിട്ടത്

0

തിരുവനന്തപുരം :എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ മന്ത്രി കുറിച്ചത്.

കെ ടി ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പ്

സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഇന്ന് രാവിലെയാണ്. സ്വകാര്യവാഹനത്തില്‍ രാവിലെ കൊച്ചി ഇ‍‍ഡി ഓഫിസിലെത്തിയ കെടി ജലീല്‍ ഒരു മണിയോടെയാണ് ഓഫീസ് വിട്ടത്. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ചതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ജലീലിനെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. 

‌തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്കെന്ന് അറിയിച്ച് യാത്ര തിരിച്ച മന്ത്രി കെടി ജലീലില്‍ 9 മണിയോടെയാണ് കൊച്ചി ഇഡി ഓഫിസില്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായത്. യാത്രാമധ്യ അരൂരിലെ വ്യവസായിയുടെ വീട്ടിലെത്തിയ ജലീല്‍ ഔദ്യോഗിക വാഹനം അവിടെ നിര്‍ത്തി വ്യവസായിയുടെ വാഹനത്തില്‍ എസ്കോര്‍ട്ടില്ലാതെയാണ് ഇഡി ഓഫിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്നുമണിക്കൂറിലേറെ ജലീല്‍ ഓഫിസിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഒരുമണിയോടെ അവിടെ നിന്ന് ഇറങ്ങിയ ജലീല്‍ പിന്നീട് ഔദ്യോഗിക വാഹനത്തില്‍ ആലുവയില്‍ സുഹൃത്തിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത് ഇതിനിടെ കെടി ജലിലീമായി ബന്ധപ്പെട്ടപ്പൊഴെല്ലാം ഇഡി വിളിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. വൈകിട്ടോടെ മന്ത്രിയെ ഓഫീസില്‍ വിളിച്ചുവരുത്തിയ വിവരം എന്‍ഫോഴ്സ്മെന്റ് മേധാവി തന്നെ സ്ഥിരീകരിച്ചു.