എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ പ്രവര്‍ത്തകസമിതിയില്‍ തുടരും ; കത്ത് എഴുതിയ ഗുലാംനബി ആസാദിനെ ഒഴുവാക്കി

മുഴുവൻ സമയ അധ്യക്ഷൻ ഉൾപ്പെടെ അടിമുടി മാറ്റം വേണമെന്ന് ഒരു വിഭാഗം നേതാക്കളുടെ കത്തിന് പിന്നാലെ, കോൺഗ്രസ് പ്രവർത്തക സമിതി അടക്കം ഉടച്ചുവാർത്തത്

0

ഡൽഹി :കോൺഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യത്തിനിടെ പ്രവർത്തക സമിതി അടക്കം പുന:സംഘടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നേതൃത്വത്തിന് കത്ത് എഴുതിയവരിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. 23 അംഗ പ്രവർത്തക സമിതിയിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ സ്ഥാനം നിലനിർത്തി. മുകുൾ വാസ്നിക്കിനെ മാറ്റി കേരളത്തിന്റെ ചുമതല താരിഖ് അൻവറിന് നൽകി.

മുഴുവൻ സമയ അധ്യക്ഷൻ ഉൾപ്പെടെ അടിമുടി മാറ്റം വേണമെന്ന് ഒരു വിഭാഗം നേതാക്കളുടെ കത്തിന് പിന്നാലെ, കോൺഗ്രസ് പ്രവർത്തക സമിതി അടക്കം ഉടച്ചുവാർത്തത് . ടീം രാഹുലിൽ ഉൾപ്പെട്ടവർക്ക് ഇടം നൽകിയുള്ള പുന:സംഘടനയിൽ 23 നേതാക്കളുടെ കത്തിൽ ഒപ്പിട്ട പ്രധാനിയായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആസാദിന് പുറമേ അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടിലാൽ വോറ എന്നിവരെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. മോട്ടി ലാൽ വോറ ഒഴികെ മൂന്നുപേരും പ്രവർത്തക സമിതിയിൽ ഇടം കണ്ടെത്തി. 22 അംഗ പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ സ്ഥാനം നിലനിർത്തി.

ദിഗ്വിജയ് സിങ്, ജയറാം രമേശ്, രാജീവ് ശുക്ല , മാണിക്കം ടാഗോർ, പ്രമോദ് തിവാരി, സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ളവർ സ്ഥിരം ക്ഷണിതാക്കളായി പ്രവർത്തക സമിതിയിലെത്തി. ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ ചുമതലയുള്ള പുതിയ ജനറൽ സെക്രട്ടറിയായി താരിഖ് അൻവറിനെ നിയമിച്ചു. ദീർഘകാലം കേരളത്തിന്റെ ചുമതല വഹിച്ച മുകുൾ വാസ്നിക്കിന് മധ്യപ്രദേശ് നൽകി

.അടുത്ത എഐസിസി സമ്മേളനം വരെ കോൺഗ്രസ് അധ്യക്ഷയെ സഹായിക്കാൻ എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്ക്, രൺദീപ് സുർജേവാല എന്നിവരുൾപ്പെട്ട ആറംഗ സമിതിക്കും രൂപം നൽകി. സംഘടനാ തിരത്തെടുപ്പിന്റെ നടപടികൾക്കായി മധുസൂദൻ മിസ്ത്രി ചെയർമാനായി അഞ്ചംഗ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുന:സംഘടിപ്പിച്ചു. മുതിർന്ന നേതാക്കൾ കത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങളിൽ ഒന്നായിരുന്നു ഇത്