“മന്ത്രി തലയിൽ മുണ്ടിട്ടാണ് ഇ ഡി ഓഫീസിൽ എത്തിയത്” ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി കെ ടി ജലീലിന്റെ രാജിവാങ്ങണം :രമേശ് ചെന്നിത്തല

തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഈ മന്ത്രി സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്

0


തിരുവനന്തപുരം :സംസ്ഥന ചരിത്രത്തിലാദ്യമായാണ് ഒരു കേന്ദ്ര ഏജൻസി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് . മന്ത്രി തലയിൽ മുണ്ടിട്ടാണ് ഇ ഡി ഓഫീസിൽ എത്തിയത് .ഈ സംസ്ഥാനത്ത് ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. നമ്മുടെ സംസ്ഥാനത്ത് ഒരു മന്ത്രിയാണ് ചോദ്യം ചെയ്യലിന് വിധേയമായിട്ടുള്ളത് . തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഈ മന്ത്രി സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് . മാർക്ക് ദാനം ഭൂമി വിവാദം എല്ലാകുറ്റങ്ങളും മുഖ്യമന്ത്രി ന്യകരിച്ചു .ഇതും ന്യായികരിക്കാനാണോ മുഖ്യമന്ത്രി തീരുമാനിച്ചിട്ടുള്ളത്? അഴിമതിയിൽ മുങ്ങിതാഴുന്നൊരു ഗവർമെന്റ് എല്ലാത്തരത്തിലുമുള്ള അധാർമ്മിക പ്രവർത്തനങ്ങൾക്കും കുട പിടിക്കുകയാണ് .എത്രനാൾ കെ ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുമെന്നു ചെന്നിത്തല ചോദിച്ചു

അതേസമയം ആരോപണങ്ങളുടെ സഹയാത്രികനായ കെ ടി ജലീലിനെ സംരക്ഷിക്കുവന്നത് മുഖ്യമന്ത്രിയാണെന്നു കെ പി സി സി പ്രസിഡണ്ട് മുല്ല പള്ളി രാമചന്ദ്രൻ പറഞ്ഞു കെ ടി ജലീലിൽ ചെറിയ സ്രാവ് മാത്രമാണ് മുഖ്യമന്ത്രിതന്നെയാണ് വമ്പൻസ്രവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മന്ത്രിയെ ഇന്ന് രാവിലെ ചോദ്യം ചെയ്തതായി ഇഡി മേധാവി വെളിപ്പെടുത്തിയിട്ടുണ്ട് . പ്രാഥമിക ഘട്ട ചോദ്യം ചയ്യല്‍ മാത്രമാണ് നടന്നതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫിസിലായിരുന്നു നടപടി. രാവിലെ മുതല്‍ ഉച്ചവരെ ചോദ്യം ചെയ്തതെന്നാണ് സ്ഥിരീകരണം. കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ വീണ്ടും വിളിപ്പിച്ചേക്കും.

You might also like

-