യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചത് മകൻ; അക്രമം കോൺഗ്രസ്സ് നേതൃത്തത്തിന്റെ അറിവോടെ ?

സിപിഐഎം പ്രവര്‍ത്തകന്‍ വിനോദിനെ കുടുക്കാന്‍ ആണ് താന്‍ ഇത് ചെയ്തതെന്ന് ലിഖിലിന്റെ മൊഴി.

0

തിരുവനന്തപുരത്ത് :കെ.പി.സി.സി അംഗം ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചുതകർത്തത് മകനെന്ന് പൊലീസ്. മകൻ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേർന്നാണ് വീട് അടിച്ച തകർത്തത്. നിഖിലിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സി.പി.എം പ്രവർത്തകർ വീട് അടിച്ച് തകർത്തെന്നായിരുന്നു ആരോപണം. സിപിഐഎം പ്രവര്‍ത്തകന്‍ വിനോദിനെ കുടുക്കാന്‍ ആണ് താന്‍ ഇത് ചെയ്തതെന്ന് ലിഖിലിന്റെ മൊഴി. പൂന്തുറ പോലീസ് ആണ് ലിഖിലിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസവം പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്തു. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം.ലീനയുടെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരം മുട്ടത്തറയിലെ വീടാണ് ഇന്നലെ വെളുപ്പിന് ആക്രമിക്കപ്പെട്ടത്. ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ജി.ലീന ആരോപിച്ചിരുന്നു. ജി.ലീനയുടെ വീട് ആക്രമിക്കപ്പെട്ടതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.