അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്നുപേർ മരിച്ചു

ശക്തമായ കാറ്റിലും മഴയിലുംപെട്ട് നിയന്ത്രണം നഷ്ടമായാണ് വള്ളം മറിഞ്ഞത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

0

തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് മത്സ്യബന്ധനത്തിന് പോയവര്‍ ഉണ്ടായിരുന്ന വള്ളം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അഞ്ചുതെങ് സ്വദേശികളായ തങ്കച്ചന്‍ (52), അഗസ്റ്റിന്‍ (34), അലക്സ്‌ (45) എന്നിവരാണ് മരിച്ചത്. മല്‍സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ശക്തമായ കാറ്റിലും മഴയിലുംപെട്ട് നിയന്ത്രണം നഷ്ടമായാണ് വള്ളം മറിഞ്ഞത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ബിനു, ഈപ്പന്‍ എന്നിവര്‍ കടലില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.ഇവരിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും. മൂവരും മരിച്ചിരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്