“ഈ ഏകാധിപത്യ ഭരണകൂടം ജനാധിപത്യ മര്യാദകളെയും നിയമങ്ങളെയും ബഹുമാനിക്കുന്നില്ല”,എം.പിമാരെ സഭയില്‍ നിന്നും സസ്‌പെന്‍റ് ചെയ്തത്നടപടിയിൽ മമത

കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

0

കൊൽക്കൊത്ത :രാജ്യസഭയിൽ കര്‍ഷകര്‍ക്കായി പോരാടിയ എട്ട് എം.പിമാരെ സഭയില്‍ നിന്നും സസ്‌പെന്‍റ് ചെയ്തത് ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി.

‘എം.പിമാരുടെ സസ്പെന്‍ഷന്‍ അസാധാരണവും ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നതുമാണ്’ മമത ട്വീറ്റ് ചെയ്തു.

Mamata Banerjee
Suspension of the 8 MPs who fought to protect farmers interests is unfortunate & reflective of this autocratic Govt’s mindset that doesn’t respect democratic norms & principles. We won’t bow down & we’ll fight this fascist Govt in Parliament & on the streets.

‘ഈ ഏകാധിപത്യ ഭരണകൂടം ജനാധിപത്യ മര്യാദകളെയും നിയമങ്ങളെയും ബഹുമാനിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുനിയാന്‍ തയ്യാറല്ല, ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാര്‍ലമെന്റിലും തെരുവിലും പോരാടും’ അവര്‍ കുറിച്ചു.

കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം 8 എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നല്‍കിയ നോട്ടീസ് സഭ തളളി

You might also like

-