തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ

കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ. ബിജെപി വിട്ട താരം ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊച്ചി| തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ ആരോപിച്ചു.ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്‌പോൺസ്. സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവൽക്കരിച്ച ഭീകരവാദം. ഇതിനെ നേരിടുന്നതിൽ ബിജെപി നേതൃത്വം പരാജയം. അതുകൊണ്ടാണ് പാർട്ടിവിട്ടത്. തന്റെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ദേവൻ വ്യക്തമാക്കി.ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ല, തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചത്
കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ. ബിജെപി വിട്ട താരം ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 10ന് വിജയ് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. ഇനി താൻ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദേവൻ പറഞ്ഞു.

വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു താൻ ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്നായിരുന്നു ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.

You might also like

-