വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി കുറ്റ്യാടിയില്‍ ബിജെപി മാര്‍ച്ച്‌

0

പൗ​ര​ത്വ ഭേ​ദ​ഗ​തി അ​നു​കൂ​ല റാ​ലി​യി​ല്‍ നി​യ​മ​ത്തെ എ​തി​ര്‍‌​ക്കു​ന്ന​വ​രെ വെ​ല്ലു​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും ബി​ജെ​പി. കു​റ്റ്യാ​ടി​യി​ല്‍ പാ​ര്‍​ട്ടി ന​ട​ത്തി​യ റാ​ലി​യി​ലാ​ണ് വെ​ല്ലു​വി​ളി​യും പ്ര​കോ​പ​ന​വും നി​റ​ഞ്ഞ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഴ​ക്കി​യ​ത്. ഗു​ജ​റാ​ത്ത് ഓ​ര്‍​മ​യി​ല്ലേ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ല്‍ ഒ​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും കോ​ണ്‍​ഗ്ര​സി​നെ​യു​മെ​ല്ലാം ക​ണ​ക്ക​റ്റ് ചീ​ത്ത​പ​റ​ഞ്ഞു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും റാ​ലി​യി​ലാ​കെ മു​ഴ​ങ്ങി.ബി​ജെ​പി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് “രാ​ഷ്ട്രീ​യ റാ​ലി’ എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

You might also like

-