അഞ്ചു ദിവസത്തിനിടെ ഓസ്‌ട്രേലിയിൽ 5000 ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

അതി രൂക്ഷമായ വരൾച്ചയെ തുടർന്നാണ് നടപടി

0

ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് അതി രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. വാസസ്ഥലങ്ങളില്‍ മൃ​ഗങ്ങള്‍ കടന്നുകയറി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച്‌ നിരവധി പരാതികളാണ് ഇവിടുത്തെ ആളുകള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നത്,തൽഫലമായിട്ടാണ് ഒട്ടകങ്ങളെ വെടിവെക്കാനുള്ള ഉത്തരവ് ഇറങ്ങിയത്

കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച ഓസ്‌ട്രേലിയയില്‍ അഞ്ചു ദിവസത്തിനിടെ കൊന്നത് 5,000ത്തോളം ഒട്ടകങ്ങളെ. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച്‌ കൊന്നത്.

You might also like

-