ബിജെപിയുടെ വിജയം പ്രധാന 20 സിറ്റികളിൽ ആഘോഷിക്കണമെന്ന് ബിജെപി യുഎസ്എ ഗ്രൂപ്പ്

0

സാൻഫ്രാൻസിസ്ക്കൊ : നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ തകർപ്പൻ വിജയം അമേരിക്കയിലെ പ്രധാന 20 നഗരങ്ങളിൽ ആഘോഷിക്കുമെന്ന് ഓവർസീസ് ഫ്രണ്ട്ഷിപ്പ് ബിജെപി –യുഎസ്എ പ്രസിഡന്റ് കൃഷ്ണ റെഡി ഇന്ന് പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ ചൂണ്ടികാട്ടി.
കഴിഞ്ഞ നാലുമാസം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരത്തിലധികം വോളണ്ടിയർമാർ ഒരു മില്യണിലധികം ഫോൺ കോളുകൾ വഴി ഇന്ത്യയിലെ വോട്ടർമാരോടു മോദിക്ക് വോട്ടു ചെയ്യണമെന്നഭ്യർച്ചെന്നും പ്രസിഡന്റ് പറഞ്ഞു. ഇതു കൂടാതെ നൂറുകണക്കിന് ബിജെപി പ്രവർത്തകർ ചൗക്കിദാർ മാർച്ച്, ചായ് പി ചർച്ചാസ്, കാർ റാലികൾ, സ്നൊ ബോൾ റാലി, ഗർ ഗർ മോഡി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു ഭാരതീയ ജനതാ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതായും കൃഷ്ണ റെഡി പറഞ്ഞു.

അമേരിക്കയിലെ പ്രധാന നഗരങ്ങളായ സാൻഫ്രാൻസിസ്ക്കൊ, ലൊസാഞ്ചൽസ്, സാക്രമെന്റൊ, സിയാറ്റിൻ, ബോസ്റ്റൺ, ന്യൂയോർക്ക്, ന്യുജേഴ്സി, വാഷിങ്ടൺ ഡിസി, റിച്ച്മോണ്ട്, ഷാർലറ്റ്, ഷിക്കാഗോ, ഡിട്രോയ്റ്റ്, അറ്റ്ലാന്റാ, റ്റാംമ്പ, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഡാലസ് തുടങ്ങിയ സിറ്റികളിൽ നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് പരിശ്രമിച്ച എല്ലാ പ്രവർത്തകരോടും അനുഭാവികളോടും നന്ദി അറിയിക്കുന്നതോടൊപ്പം ഭാവി പ്രധാന മന്ത്രിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രസ്താവനയിൽ തുടർന്ന് പറയുന്നു.