തിരുവനന്തപുരത്ത് ബി ജെ പി ഹർത്താൽ പരീക്ഷ മാറ്റിവച്ചു

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ഡിസംബർ 21-ന് നടക്കും.ഇന്ന് നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.