ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ലഹരിക്കടത്ത് നടത്തുന്നവര്‍ക്ക് പണം നല്‍കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി പറയുന്നു.

0

ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലഹരിക്കടത്ത് നടത്തുന്നവര്‍ക്ക് പണം നല്‍കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ബിനീഷ് കോടിയേരിക്കെതിരെയുള്ള കുറ്റപത്രം നിലവില്‍ തയാറായിട്ടുണ്ട്. നിയമോപദേശം ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും. സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ബിനീഷ് കോടിയേരി പണം നല്‍കിയെന്നും ഇതിന് തെളിവുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

-

You might also like

-