ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു ഉടൻ അറസ്റ്റ് രാജ്യം വിട്ടുപോകാതിരിക്കാൻ അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

0

കോട്ടയം :  ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയും പൊലീസിന് നല്‍കി മൊഴിയും ചേർന്നുപോകുന്നതാണെന്ന് അന്വേഷണ സംഘംകണ്ടെത്തി .ഇതെടുർന്ന് ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും . ബിഷപ്പ് രാജ്യം വിട്ടുപോകുന്നത് തടയാൻ അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു .അടുത്ത ദിവസ്സം തന്നെ കേരളം പോലീസ് ജലന്തറിൽ എത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും . ബിഷപ്പ് നൽകിയിട്ടുള്ള മുൻകൂർ ജാമ്യാപേക്ഷ യിൽ കോടതി തീരുമാനം പോലീസ് കാത്തിരിക്കില്ലന്നനാണ് വിവരം
ഏതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് എസ്.പിക്ക് കൈമാറുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു. അതേസമയം ബിഷപ്പിനെ പിന്തുണച്ച് കന്യാസ്ത്രീമാർക്ക് മദർ ജനറൽ ഭീഷണിക്കത്ത് അയച്ചു. ബിഷപ്പിനെ പിന്തുണച്ച് ജലന്ധർ സഭയിലെ ഒരു വിഭാഗം വൈദികരും രംഗത്തെത്തി.

ആദ്യം പൊലീസിന് നൽകിയ മൊഴിയിൽ പറയാതിരുന്ന കാര്യങ്ങൾ രഹസ്യമൊഴിയിൽ കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് രണ്ടാമതും കന്യാസ്ത്രീയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. രണ്ടാമത്തെ മൊഴിയെടുക്കൽ അഞ്ച് മണിക്കൂർ നീണ്ടുനിന്നു. രഹസ്യമൊഴിയും പൊലീസിന് നൽകിയ മൊഴിയും തമ്മിൽ കാര്യമായ വൈരുദ്ധ്യങ്ങൾ ഇല്ലെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.

രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമേ മറ്റു നടപടികൾ സ്വീകരിക്കുകയുള്ളു എന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. കന്യാസ്ത്രീയുടെ കാണാതെ പോയ മൊബൈൽ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം നടത്തുന്നുണ്ട്. മൊബൈൽ കേസിൽ നിർണായക തെളിവാണെന്നും പൊലീസ് അറിയിച്ചു.ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ക്ക് മദര്‍ സുപ്പീരിയർ ഭീഷണിക്കത്തയച്ചു. മിഷണറീസ് ഓഫ് ജീസസ് സഭയിലെ സി.നീനാ റോസിനാണ് ആദ്യം മദര്‍ സുപ്പീരിയര്‍ കത്ത് നല്‍കിയത്.
ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് മറ്റൊരു കന്യാസ്ത്രീയെയും സഭ താക്കീത് ചെയ്തിട്ടുണ്ട്. ഇതിനിടെ ബിഷപ്പിനെ പിന്തുണച്ച് ജലന്ധർ സഭയിലെ ഒരു വിഭാഗം വൈദികരും രംഗത്തെത്തി.

You might also like