ചട്ടംലങ്കിച്ച് റിലയൻസ് ജിയോക്ക്  ശ്രേഷ്ഠ പദവി, ന്യായീകരിച്ച് കേന്ദ്ര സർക്കാർ 

പ്രവർത്തനം തുടങ്ങാത്ത റിലയന്‍സിന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

0

ഡൽഹി : രാജ്യത്തു  നിരവധി നിലവാരമുള്ള  സ്ഥാപനങ്ങൾ  ശ്രേഷ്ട പദവിക്കായ് അപേക്ഷനൽകി കാത്തിരിക്കുമ്പോഴാണ് .പ്രവർത്തനം തുടങ്ങാത്ത റിലയന്‍സിന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയത് ഇത് ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് .ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു), ഡല്‍ഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളിയാണ് ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ട്, മറ്റൊരു കോര്‍പ്പറേറ്റ് സ്ഥാപനമേധാവിയായ ബിര്‍ളയുടെ ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവ ശ്രേഷ്ഠ പദവിക്ക് അര്‍ഹമായിരിക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള കോര്‍പ്പറേറ്റുകളുടെയും മറ്റും സ്ഥാപനങ്ങളാണ് പദവി ലഭ്യമായ മൂന്നെണ്ണമെന്നതും ശ്രദ്ധേയമാണ്. സ്വകാര്യ സ്ഥാപനങ്ങൾ ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നൽകുന്നത് യു.ജി.സി നിയമ പ്രകാരം തെറ്റല്ലെന്നുമാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ വിശദീകരണം.നവി മുംബൈയിൽ റിലയന്‍സ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വന്‍ വിവാദമായതോടെയാണ് വിശദീകരണം. റിലയൻസടക്കം മൂന്നു സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഐ.എ.ടി ദില്ലി , മുംബൈ, ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് സയൻസ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് ശ്രേഷ്ഠപദവി നല്‍കിയത്. 

20 സ്ഥാപനങ്ങളെ ശ്രേഷ്ഠപദവിക്കായി തെരഞ്ഞെടുക്കുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം മൂന്ന് സ്വകാര്യ സ്ഥാപനങ്ങളെയും നിശ്ചയിച്ച പട്ടികയാണ് പുറത്തുവിട്ടത്. ഇവയുടെ തെരഞ്ഞെടുപ്പിന് സ്വീകരിച്ച മാനദണ്ഡമെന്തെന്ന് വിശദീകരിച്ചിട്ടുമില്ല. മെച്ചപ്പെട്ട പ്രകടനവും നിലവാരവും കാഴ്ചവച്ച പല സ്ഥാപനങ്ങളും ഉണ്ടന്നിരിക്കേയാണ് കോര്‍പ്പറേറ്റ് ആഭിമുഖ്യം പ്രകടിപ്പിക്കാനുള്ള വഴിയായി ശ്രേഷ്ഠപദവിയേയും ബിജെപി സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്

മൂന്നു വീതം സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ശ്രേഷ്ഠ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംനേടിയത്. മുംബൈ, ഡല്‍ഹി ഐഐടികളും ബംഗളൂരു ഐഐഎസുമാണ് സര്‍ക്കാര്‍ വിഭാഗത്തില്‍. ഇതിന് പുറമേയാണ് മൂന്ന് സ്വകാര്യ സഥാപനങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചത്. പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് എങ്ങനെ ശ്രേഷ്ഠ പദവി നേടി എന്നാണു വിദ്യാഭ്യാസ വിദഗ്ധര്‍ ചോദിക്കുന്നത്.
‘ജിയോ സ്ഥാപനം എന്നതു നിലവില്‍ നിര്‍ദേശം മാത്രമാണ്. അക്കാദമി രംഗത്തോ സാമൂഹിക രംഗത്തോ എണ്ണപ്പെടാവുന്ന യാതൊരു സംഭാവനയുമില്ല. ഫാക്കല്‍റ്റി, ക്യാംപസ്, കോഴ്‌സ് എന്നിവയെപ്പറ്റി വിവരമില്ല. കടലാസ് സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കുന്നത് അക്കാദമി രംഗത്തെ അഴിമതിയാണ്’– ഡല്‍ഹി യൂണിവേഴ്സ്റ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റജിബ് റായ് പറഞ്ഞു. ഒരു ദിവസം കൊണ്ട് കടലാസില്‍ സൃഷ്ടിക്കാവുന്നതല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അതിനു പതിറ്റാണ്ടുകളെടുക്കും. ഈ രീതിയെ കളിയാക്കുകയാണു ജിയോ ഇന്‍സ്റ്റിറ്റിയൂട്ട്. കോര്‍പറേറ്റുകള്‍ക്കായി ഉന്നത വിദ്യാഭ്യാസത്തെ വില്‍ക്കുകയാണു മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും റായ് വിമര്‍ശിച്ചു.

മികച്ച നിലവാരമുള്ള കേന്ദ്ര സര്‍വകലാശാലകളെയടക്കം തഴഞ്ഞാണ് ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കിയത്. അതേ സമയം 2017 ൽ തയ്യാറാക്കിയ യു.ജി.സി ചട്ടം ചൂണ്ടിക്കാട്ടിയാണ് ഇതിനെ കേന്ദ്രം ന്യായീകരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനാണ്. ശ്രേഷ്ഠ പദവി കിട്ടാനുള്ള നാലു മാനദണ്ഡങ്ങള്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പാലിക്കുന്നുണ്ടെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മുടന്തൻ  വാദം.തീരുമാനത്തിന്  പിന്നിൽ  വൻസാമ്പത്തിക അഴിമതിയുണ്ടന്നാരോപണവും ശക്തമാണ്

You might also like

-