ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.

0

ഇടുക്കി :ശാന്തമ്പാറ രാജാപ്പാറ മെട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജംഗിൾ പാലസ് റിസോർട്ട് ജീവനക്കാരൻ കുമാർ (40) ആണ് മരിച്ചത്.

തമിഴ്നാട്ടിൽ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കൾക്കുമൊപ്പം റിസോർട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് സംഭവം. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

മൃദേഹം പോസ്റ്റ് മോർട്ടത്തിനായി നേടുകനടത്തേക്കേ കൊണ്ടുപോയി

You might also like

-