യൂടൂബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടൻ ആസ്റ് ചെയ്‌തേക്കും 

സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മർദിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തത്

0

തിരുവനന്തപുരം :യൂടൂബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഭാഗ്യലക്ഷ്മിയും മറ്റും സമർപ്പിച്ച   മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റ് മാർഗമില്ലന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. എന്നാൽ ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടർ നടപടി സ്വീകരിക്കാനാണ് നിർദേശം. സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മർദിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.മുൻ  ജാമ്യാപേക്ഷ ഹൈകോടതി പരിഹണിക്കും വരെ ഇവർ ഒളിവിൽ പോയതായാണ് വിവരം