വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം,അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

 യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതലസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്‍റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു.

0

https://www.facebook.com/watch/?v=3300451483337363

ഡൽഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം. അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി.  യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ ഏജന്റായ സ്മിത മേനോന്‍ പങ്കെടുത്തത് ഏത് സാഹചര്യത്തിലാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നത്. പാസ്‌പോര്‍ട്ട് ചുമതലയുള്ള വിദേശകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി അരുണ്‍ കെ. ചാറ്റര്‍ജിയോട് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടാതിരുന്ന ആള്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തു എന്നും ഇത് രണ്ടു രാജ്യങ്ങളുടെയും ചട്ടലംഘനമാണെന്നാണ് ലോക് താന്ത്രിക് ദള്‍ യുവജന നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതലസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്‍റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു.പിന്നെയെങ്ങനെ സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടോയെന്ന ആരോപണത്തിലും എംബസി നിലപാട് വ്യക്തമാക്കും. ഇതിനിടയില്‍ നിലവിലെ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്കും അതൃപ്തിയുള്ളതായാണ് സൂചന.

വിവാദത്തിനിടെ പാര്‍ട്ടിയ്ക്കുള്ളില്‍ വി. മുരളീധര വിരുദ്ധപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി.കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ ഇക്കാര്യം ദേശീയ നേതാക്കളിലൂടെ ഉന്നയിക്കാനും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പരസ്യമായി മുരളീധര വിരുദ്ധ ചേരി ഉയര്‍ത്തില്ല. വിഭാഗീയ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടുമോയെന്ന ഭയം ഇവര്‍ക്കുണ്ട്.സ്മിത മേനോന്‍ തന്റെ അനുമതിയോടെയല്ല പരിപാടിയില്‍ പങ്കെടുത്തതെന്നായികുന്നു ആദ്യം വി മുരളീധരന്‍ വിശദീകരിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി മുരളീധരന്‍ അനുമതി നല്‍കിയെന്ന് സ്മിത മേനോന്‍ ഫേസ്ബുക്ക് കുറിപ്പിട്ടതോടെ മന്ത്രി നിലപാട് മാറ്റി. യു.എ.ഇയിലെ സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സ്മിത മേനോന്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ബി.ജെ.പിയിലും വിവാദമായിട്ടുണ്ട്

You might also like

-