ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്

0


തിരുവനന്തപുരം: തുലാമാസ പൂജയുമായി ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീർഥാടനത്തിന് അനുമതി നൽകിയത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദർശനം അനുവദിക്കരുതെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. നിലയ്ക്കലിലെ ആൻ്റിജൻ പരിശോധനകൾക്ക് ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരെ വിട്ടു നൽകേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നു. എന്നാൽ ദർശനം അനുവദിക്കാമെന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിതല സമിതി നൽകിയത്.

You might also like

-