ഗോരക്ഷയിൽ ഇരട്ടത്താപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ ബിഫ് കയറ്റുമതി ചെയ്യുന്നത് പശുവിനെ മാതാവാക്കിയ ഇന്ത്യയില്‍ നിന്ന് ലോകത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ 19.60 ശതമാനവും ഇന്ത്യയില്‍ നിന്ന്

ലോകത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ 19.60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇതേഅളവില്‍ ബ്രസീലും കയറ്റുമതി ചെയ്യന്നതെങ്കിലും അവിടെ പശുവിന്റെ പേരില്‍ പൗരന്മാരെ അടിച്ചു കൊല്ലാറില്ല.

0

ഡൽഹി :രാജ്യത്തെ ബീഫ് കയറ്റുമതികരിൽ പ്രധാനികൾ സംഘ്പരിവാർ അനുകൂല സംഘടനയിൽ നിന്നുള്ളവരാണ് പശുവിന്റെ പേരില്‍ സംഘപരിവാര്‍ അതിക്രമങ്ങള്‍ രാജ്യത്തെ പെരുകുന്നതിനിടയില്‍ ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായി ഇന്ത്യ. കന്നുകാലി കച്ചവടക്കാര്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന, പശു അമ്മയെന്നു വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. പശുവിനെ കടത്തിയെന്നും ഗോമാംസം കഴിച്ചുവെന്നും ആരോപിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായതിനിടയിലാണ് ഇതേ മാംസത്തിന്റെ കയറ്റുമതില്‍ ഇന്ത്യന്‍ നമ്പര്‍ വണ്‍ സ്ഥാനത്തായത്.വേള്‍ഡ് ബീഫ് റേറ്റിങ് പുറത്തുവിട്ട കണക്കുകളിലാണ് ബിജെപി ഭരിക്കുന്ന ഇന്ത്യ മുന്നിലെത്തിയത്. ലോകത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ 19.60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.2016 -17 സാമ്പത്തിക വർഷത്തിൽ 10.98 മില്യൺ ടൺ ബീഫ് രാജ്യത്തുനിന്നും കയറ്റുമതി ചെയ്തട്ടുണ്ട് 113.10 . കോടിയുടെ ബീഫ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് മാത്രo ഇക്കാലയളവിൽ . കയറ്റുമതി ചയ്യുകയുണ്ടായി ഇതേഅളവില്‍ ബ്രസീലും കയറ്റുമതി ചെയ്യന്നതെങ്കിലും അവിടെ പശുവിന്റെ പേരില്‍ പൗരന്മാരെ അടിച്ചു കൊല്ലാറില്ല.

2014ല്‍ മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുവാന്‍ ബീഫ് കയറ്റുമതിക്കാര്‍ ഫണ്ടൊഴുക്കിയിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാലവ് ദ്വിഗ് വിജയ് സിങ് രംഗത്ത് വന്നിരുന്നു. ബീഫ് കയറ്റുമതി ചെയ്യുന്ന ഹിന്ദു സുഹൃത്തുക്കള്‍ തനിക്കുണ്ടെന്ന് മോദി അന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, രാജ്യത്ത് പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പോലും മോദി തയാറായിരുന്നില്ലെന്ന് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.

You might also like

-