“ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല.” ബിജു രമേശിനെ തള്ളി ബാർ ഉടമകളുടെ സംഘടനാ –

ബിജു രമേശ്‌ രാഷ്ട്രീയ സ്വാധീനത്തിനു വിധേയൻ ആയോ എന്നും സംശയം ഉണ്ട് എന്നും സുനിൽകുമാർ പ്രതികരിച്ചു

0

തിരുവനന്തപുരം :ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിച്ചു.ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍കുമാർ  പറഞ്ഞു. കോഴ നൽകാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ്‌ രാഷ്ട്രീയ സ്വാധീനത്തിനു വിധേയൻ ആയോ എന്നും സംശയം ഉണ്ട് എന്നും സുനിൽകുമാർ പ്രതികരിച്ചു

You might also like

-